വ്രതവും അതു വഹിക്കുന്ന ശരീരവും നിരവധി വ്യവഹാരങ്ങള്‍ ഉള്ളടങ്ങുന്ന സ്ഥലകാലമാണ്. വ്രതം എന്ന തത്വവും അതിന്റെ പ്രയോഗ വൈരുധ്യങ്ങളും സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങളാണ് ഈ ബ്ലോഗെഴുത്തുകളുടെ ധ്വനിപാഠം. ആധുനിക നാഗരികതയുടെ ദിശാസൂചി അറിഞ്ഞ ഒരു യുവ വിശ്വാസിയുടെ രാഷ്ട്രീയവും ആത്മീയവുമായ അങ്കലാപ്പുകളും, യാഥാര്‍ത്ഥ്യത്തിന്റെ പൊരുളും പൊയ്യും തിരിച്ചറിയാന്‍ പാകത്തില്‍ മതവും സമൂഹവും വ്രതമെന്ന അനുഭവത്തെ നയിക്കുന്നില്ല എന്ന ആത്മ വിമര്‍ശനവും ഈ എഴുത്തുകള്‍ പങ്കുവെക്കുന്നു. സിവില്‍ സമൂഹത്തിന്റെ തിരോധാനവും കുത്തക കോര്‍പ്പറേറ്റുകളും നവോത്ഥാനവും വ്യാപകമാകുന്നതിനിടയില്‍ തഖ്വ എന്ന ജൈവദര്‍ശനം നേരിട്ടുകൊണ്ടി
രിക്കുന്ന വിപര്യയത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണവ. ഈ പുസ്തകം വെറും മത സാമൂഹ്യ വിമര്‍ശനമല്ല, പുതിയ കാലത്തെ കുറിച്ചുള്ള ധിഷണയും ഭാവനയും കലര്‍ന്ന ആത്മകഥാ കുറിപ്പുകളത്രേ.
റമദാൻ ഉറുദി
Original price was: ₹200.00.₹190.00Current price is: ₹190.00.















Reviews
There are no reviews yet.