M. C Vadakara
എം.സി. വടകര
1939 ജൂലൈ 1ന് വടകരയില്‍ ജനിച്ചു. പിതാവ് പി.ആര്‍. മൂസ്സ. മാതാവ് സൈനബ. വടകര ബി.ഇ.എം ഹൈസ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ചു. എം. എസ്.എഫ്. സ്ഥാപക കമ്മിറ്റിയംഗം, പ്രഭാഷകന്‍, രാഷ്ട്രീയ ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1961 ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍ പ്രവേശിച്ചു. 1980ല്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സ്ഥാപിച്ചു. 16 വര്‍ഷം എസ്.ഇ.യു പ്രസിഡണ്ട്. 1994ല്‍ സബ് രജിസ്ട്രാറായി റിട്ടയര്‍ ചെയ്തു. കോഴിക്കോട് ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം, തൂലിക മാസികയുടെ ചീഫ് എഡിറ്റര്‍, എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സ്റ്റേറ്റ് ചെയര്‍മാന്‍, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍, കെ.ഐ.എ.പി (കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ്.
മറ്റു കൃതികള്‍: മുസ്‌ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്‍(രണ്ടു പതിപ്പുകള്‍), മുസ്‌ലിം രാഷ്ട്രീയത്തിന്റെ നൂറു വര്‍ഷം, മുസ്‌ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം, മുസ്‌ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ (ആറു പതിപ്പുകള്‍)
അവാര്‍ഡുകള്‍: സലാല കെ.എം.സി.സിയുടെ ഖാഇദെമില്ലത്ത് അവാര്‍ഡ്, പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റിന്റെ ഇമാം അബ്ദുല്ല ബിന്‍ അലവി ഹദ്ദാദ് അവാര്‍ഡ്, തൃശൂര്‍ സീതിസാഹിബ് സോഷ്യോ കള്‍ച്ചറല്‍ അസോസിയേഷന്‍ അവാര്‍ഡ്, സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി സി. ഹാഷിം എഞ്ചിനീയര്‍ അവാര്‍ഡ്.
ഭാര്യ: മൈമൂന(മരണം 2016)
മക്കള്‍: മന്‍സൂറലി, അബ്ദുല്‍ ലത്തീഫ്, സുനീറ, ഷാനവാസ്.
വിലാസം:
ഹരിതാലയം, പഴങ്കാവ്,
വടകര, കോഴിക്കോട്-673104
ഫോണ്‍: 09846656643

Showing all 2 results
-

സയ്യിദ് അബ്ദുറഹ്മാ ന് ബാഫഖി തങ്ങള്‍
Original price was: ₹250.00.₹240.00Current price is: ₹240.00. -

സി.എച്ച് മുഹമ്മദ് കോയ : രാഷ്ട്രീയ ജീവചരിത്രം
Original price was: ₹551.00.₹550.00Current price is: ₹550.00.




