ABDURAHIMAN MANGAD
അബ്ദുറഹ്മാന്‍ മങ്ങാട്
1953 കോഴിക്കോട് ജില്ലയില്‍ ഉണ്ണികുളം പഞ്ചായത്തില്‍പ്പെട്ട മങ്ങാടിൽ ജനനം. ഹസന്‍–കുഞ്ഞാത്തുമ്മ മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ദര്‍സ് പഠനം. പ്രധാന ഗുരുനാഥന്‍ എ.പി അഹമ്മദ് കുട്ടി മൗലവി (മുന്നൂര്‍). അഫ്‌സലുല്‍ ഉലമ, അദീബെ ഫാസില്‍ പരീക്ഷകള്‍ പ്രൈവറ്റായി എഴുതി വിജയിച്ചു. 1977 ല്‍ കാസര്‍ഗോഡ് ജില്ലയില്‍ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2008 ല്‍ മലപ്പുറം ജില്ലയിലെ ചേളാരി ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. റാബിതതുല്‍ അദബില്‍ ഇസ്ലാമി(കേരള), കേരള ഇസ്‌ലാമിക് അക്കാദമി എന്നിവയുടെ സെക്രട്ടറി ആയി സേവനമനുഷ്ടിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സി.എച്ച് മുഹമ്മദ് കോയ ചെയറില്‍ റിസര്‍ച്ച് ഓഫീസറായി പ്രവര്‍ത്തിച്ചുവരുന്നു. 1921 ഫത്‌വകൾ ആഹ്വാനങ്ങൾ, ശൈഖ് മാഹിൻ ഹമദാനി തങ്ങൾ, ഇശൽ പൂത്ത മലയാളം, സച്ചരിതര്‍, കെ.എം മൗലവിയുടെ ഫത്‌വകൾ, ഇസ്‌ലാം ക്വിസ് തുടങ്ങി ഇരുപതോളം കൃതികളുടെ കര്‍ത്താവാണ്.
ഭാര്യ: പി.വി സുലൈഖ കക്കോവ്.
മക്കള്‍: മുഹമ്മദ് നൗഷാദ് (എഴുത്തുകാരന്‍), നാഫില, നബീല, അഹ്മദ് നസ്വീഫ്.
ഫോണ്‍: 9946070567

Showing all 5 results
-

1921 ഫത്വകള് ആഹ്വാനങ്ങള്‍
Original price was: ₹220.00.₹210.00Current price is: ₹210.00. -

ഇശല്‍ പൂത്ത മലയാളം
Original price was: ₹130.00.₹120.00Current price is: ₹120.00. -

ഐക്യസംഘം രേഖകൾ
Original price was: ₹350.00.₹310.00Current price is: ₹310.00. -

നിസാഉൽ ഇസ്‌ലാം 1929 1930
Original price was: ₹400.00.₹390.00Current price is: ₹390.00. -

ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍
Original price was: ₹200.00.₹190.00Current price is: ₹190.00.




