MI THANGAL

മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍
(എം.ഐ. തങ്ങള്‍)
1943 ജൂലൈ 15ന് എം. കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫ ഖദീജ ബീവിയുടെയും മകനായി മഞ്ചേരിക്കടുത്ത് കാരക്കുന്നില്‍ ജനനം. മഞ്ചേരിയില്‍ പ്രാഥമിക പഠനവും ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടര്‍ പഠനവും നടത്തി. 1991 മുതല്‍ 1996 വരെ ഗ്രന്ഥശാലാ സംഘം കൺട്രോൾ ബോര്‍ഡ് ഫുള്‍ടൈം മെമ്പറായിരുന്നു. മാപ്പിളനാട് ദ്വൈവാരിക, ചന്ദ്രിക ദിനപത്രം എന്നിവയില്‍ പത്രാധിപര്‍. വര്‍ത്തമാനം ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ശബാബ് വാരിക പത്രാധിപ സമിതി അംഗം, യുവത ബുക്‌സ് ജനറല്‍ എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 2019 ജൂലൈ 27ന് നിര്യാതനായി.
പ്രധാന കൃതികള്‍: ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം, ആഗോളവത്കരണത്തിന്റെ അനന്തര ഫലങ്ങള്‍, ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും, ആത്മീയതയുടെ അഗ്നിനാളങ്ങള്‍, സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍, വഹാബി പ്രസ്ഥാനം, സംഘബോധത്തിന്റെ ഹരിതസാക്ഷ്യങ്ങള്‍, സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം സമുദായം, ജിന്നയുടെ ജീവചരിത്രം (അപൂര്‍ണം).
വിവര്‍ത്തന കൃതികള്‍: ഫിഖ്ഹിന്റെ പരിണാമം, നമ്മുടെ സമ്പദ്ശാസ്ത്രം, വിപ്ലവത്തിന്റെ പ്രവാചകന്‍.
പുരസ്‌കാരങ്ങള്‍: എ.വി. അബ്ദുറഹ്‌മാന്‍ ഹാജി ഫൗണ്ടേഷന്‍ മാധ്യമ അവാര്‍ഡ്, ദുബൈ കെ.എം.സി.സി. മലപ്പുറം ജില്ല മാധ്യമ പുരസ്‌കാരം, അല്‍കോബാര്‍ കെ.എം.സി.സി. രജതജൂബിലി പുരസ്‌കാരം, ഖത്തര്‍ മിഡില്‍ഈസ്റ്റ് ചന്ദ്രിക അവാര്‍ഡ്, വള്ളിക്കുന്ന് സമാനമനസ്‌കര്‍ ഇ. അഹമ്മദ് സ്മാരക സേവനരത്‌ന പുരസ്‌കാരം, ഏറനാടന്‍ പുരസ്‌കാരം, സഊദി കെ.എം.സി.സി. എഞ്ചിനീയര്‍ സി. ഹാഷിം അവാര്‍ഡ്.
ഭാര്യ: ശറഫുന്നിസ. മക്കള്‍: ശരീഫ നജ്മുന്നിസ, ശരീഫ സബാഹുന്നിസ, സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീനുല്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്വാഫ്, സയ്യിദ് വസീം മുജ്തബ. ജാമാതക്കള്‍: പി.സി. ജമാലുദ്ദീന്‍. എം.എ. അബ്ദുല്‍ ഖാദര്‍, ആയിശ നിലോഫര്‍, ശബ്‌ല, റഹ്‌മത്ത് ബീവി.

എം ഐ തങ്ങളുടെ രചനകള്‍ – openopinion

മുഹമ്മദലി ജിന്നഹ്

MI THANGAL

Showing all 7 results