K P KUNHIMUSA

കെ.പി. കുഞ്ഞിമ്മൂസ

തലശ്ശേരിയിലെ പൂന്നോൽ സ്വദേശി.
പഠനം: ആലമ്പത്ത് മാപ്പിള സ്കൂൾ, മാഹി മയ്യലവിയ്യ ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ്.
പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഹാസ്യ സാഹിത്യകാരൻ, കോളമിസ്റ്റ്, സംഘാടകൻ.
1966-ൽ ചന്ദ്രിക ദിനപത്രത്തിൽ സഹപത്രാധിപരായി ചേർന്നു.
1975-മുതൽ ഒരു പതിറ്റാണ്ട് ലീഗ് ടൈംസിൽ ന്യൂസ് എഡിറ്റർ.
1986-ൽ വീക്ക്ലി എഡിറ്റർ ഇൻ-ചാർജ്ജായി വീണ്ടും ചന്ദ്രികയിൽ.
1996-ൽ വിരമിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡൻറ്റ്, കേരള പ്രസ് അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ, ഐ.എഫ്.ഡബ്ലിയു.ജെ നാഷണൽ കൗൺസിൽ മെമ്പർ, പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി മെമ്പർ, സിനിയർ ജേർണലിസ്റ്റ് ഫോറം സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

പുസ്തകങ്ങൾ: വഴികാട്ടികൾ, മധുരിക്കും ഓർമ്മകൾ, അഞ്ച് ലീഗ് നേതാക്കൾ, കല്ലായിപ്പുഴ മുതൽ ബ്രഹ്മപുത്രവരെ ഓർമ്മയുടെ ഓളങ്ങളിൽ, ആശുപത്രി ഫലിതങ്ങൾ, പത്ര ഫലിതങ്ങൾ, ഈത്തപ്പഴത്തിൻറ്റെ നാട്ടിലൂടെ, പുണ്യങ്ങളുടെ പൂക്കാലം, വ്രതകാല കഥകൾ, പരിചിതമുഖങ്ങൾ, സി.എച്ച്. ഫലിതങ്ങൾ, മൊയ്തു മൗലവി, ഒരു പത്രപ്രവർത്തകൻറ്റെ തീർത്ഥാടന സ്മൃതികൾ, സതിപഥങ്ങളിലെ ശിഹാബ് തങ്ങൾ, കോട്ടാൽ ഉപ്പി സാഹിബ്, കേരളത്തിൻറ്റെ സ്നേഹതേജസ്.
ഇന്ത്യയിലുടനീളം പത്രപ്രവർത്തകൻ എന്ന നിലയിൽ പഠനയാത്ര, യു.എ.ഇ, കുവൈത്ത്, ബഹറൈൻ, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ അറബ് രാജ്യ ങ്ങളിൽ പലതവണ പര്യടനം.
2019 ഏപ്രിൽ 14ന് നിര്യാതനായി.
മാതാവ്: കുഞ്ഞിക്കണ്ടി പുതിയപുരയിൽ കുഞ്ഞിപ്പാത്തു.
പിതാവ്: പടയൻ പൊയിൽ മമ്മ.
ഭാര്യ: വി.എം. ആയിഷയുടെയും സി.വി. അബൂബക്കർ ഹാജിയുടെയും മൂന്നാമത്തെ പുത്രി കതിരൂർ സ്വദേശിനി വി.എം. ഫൗസിയ.
മക്കൾ: ഷെമി, ഷെജി, ഷെസ്ന.
സഹോദരി: കുഞ്ഞായിശ.

K P KUNHIMUSA

Showing all 3 results