1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ

Original price was: ₹100.00.Current price is: ₹95.00.

AUTHOR      എൻ കെ ശമീർ കരിപ്പൂർ

Pages           80

ISBN            9789392455025

EDITION  1

BOOK REVIEW

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സ്വാതന്ത്ര്യദാഹികളായ മലബാർ സമരപോരാളികൾ നടത്തിയ ഉജ്ജ്വലമായ ചെറുത്തുനിൽപ്പുകൾക്ക് നൂറ് വർഷം പൂർത്തിയാകുന്നു. 1921ൽ മലബാറിൽ നടന്ന വിപ്ലവാഗ്നികളുടെ നേർച്ചിത്രങ്ങൾ രേഖപ്പെടുത്തിയ ധാരാളം പദ്യകൃതികൾ കണ്ടെത്തിയിട്ടുണ്ട്. പോരാളികളെ പ്രചോദിപ്പിക്കുന്നതിന് മാപ്പിളപ്പാട്ടുകൾ ഏറെ സഹായകരമായിട്ടുണ്ട്. അവയിലധികവും ഇപ്പോഴും ജനഹൃദയത്തിൽ പ്രശോഭിക്കുന്നു. വെള്ളക്കാരുടെ നരനായാട്ടും കൊള്ളയും തീവെപ്പുമെല്ലാം ആധുനിക സമൂഹം തിരിച്ചറിഞ്ഞത് ഇത്തരം പാട്ടുകളിലൂടെയാണ്.

മലബാർ സമരത്തിൻ്റെ കനലുകളെരിയുന്ന ഇശലുകളുടെ സമാഹാരമാണിത്. ചരിത്രരേഖകൾ അന്വേഷിക്കുകയും അവ കണ്ടെത്തി സമാഹരിക്കുകയും ചെയ്യുന്നതിൽ ആവേശത്തോടെ പ്രവർത്തിക്കുന്ന എൻ.കെ ശമീർ കരിപ്പൂരാണ് ഗ്രന്ഥകാരൻ. ‘1921-2021 ഖിലാഫത്ത് സമരത്തിൻ്റെ നൂറ് വർഷങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ ഉൾപ്പെടുത്തി ഗ്രെയ്സ് പ്രസിദ്ധീകരിക്കുന്ന പതിനാലാമത്തെ പുസ്തകമാണിത്. . ചരിത്ര പഠനത്തിന് സഹായകരമാകുന്ന അമൂല്യ ഗാനങ്ങളുടെ ശേഖരം വായനക്കാർക്ക് സമർപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “1921 സമരവീര്യം ഇരമ്പുന്ന ഇശലുകൾ”

Your email address will not be published. Required fields are marked *