മുഹമ്മദലി ജിന്നഹ്

Original price was: ₹320.00.Current price is: ₹310.00.

AUTHOR    MI THANGAL

PAGES        261

ISBN          9789392455261

EDITION  1

BOOK REVIEW

പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, രാഷ്ടീയ പണ്ഡിതൻ എന്നീ നിലകളിൽ സാർത്ഥകമായ ബൗദ്ധികജീവിതം നയിച്ച എം.ഐ തങ്ങളുടെ (1943-2019) അവസാനത്തെ രചനയാണിത്.
മുഹമ്മദലി ജിന്ന (1876-1948)യുടെ വ്യക്തിത്വം എം.ഐ തങ്ങളുടെ ഇഷ്ട പഠനവിഷയമായിരുന്നു. ബ്രിട്ടീഷ് ഗവൺമെൻ്റ് 1970-1983 കാലത്ത് ഇന്ത്യാവിഭജന രേഖകളുടെ പന്ത്രണ്ട് വാല്യങ്ങൾ പുറത്തിറക്കിയതോടെ മുഹമ്മദലി ജിന്നയും വിഭജനവും പുതിയ പരിപ്രേക്ഷ്യങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. സർ പെൻഡ്രൽ മൂൺ എഡിറ്റ് ചെയ്ത ഗവർണർ ജനറൽ വേവലിൻ്റെ ഡയറി, മൗലാനാ ആസാദിൻ്റെ ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തിൽ കൂട്ടിച്ചേർത്ത മുപ്പത് പേജുകൾ എന്നിവ പുതിയ വെളിച്ചം നൽകുകയുണ്ടായി.
മുഹമ്മദലി ജിന്ന ഉപഭൂഖണ്ഡത്തിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനമാണ് എം.ഐ തങ്ങൾ ഉദ്ദേശിച്ചത്. ജിന്നയുടെ രാഷ്ട്രീയ ജീവചരിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ദേശീയരാഷ്ട്രീയത്തിൻ്റെ അപഗ്രഥനമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.
മുഹമ്മദലി ജിന്നയെ ഒരു വില്ലനായി അവതരിപ്പിക്കുന്ന അതിശയോക്തികളുടെ തടവറയിലാണ് പലരും. വസ്തുനിഷ്ഠമായ പഠനത്തിലൂടെ ആ ചരിത്രവക്രീകരണത്തെ ചെറുക്കേണ്ടതുണ്ട്. എം.ഐ തങ്ങൾ ചെയ്തു പോന്ന ആ ചരിത്രദൗത്യത്തിൻ്റെ ഭാഗമാണ് ഈ ഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “മുഹമ്മദലി ജിന്നഹ്”

Your email address will not be published. Required fields are marked *