PUTHUR RAHMAN

പുത്തൂര്‍ റഹ്‌മാന്‍
1958- മെയ് പതിനഞ്ചിന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ -പുത്തൂരില്‍, പള്ളിപ്പറമ്പന്‍ മൊയ്തു മുസ്ലിയാരുടെയും വാക്യത്ത് അലവിക്കുട്ടി മകള്‍ മറിയമിന്റെയും മകനായി ജനിച്ചു. കോട്ടക്കലെ പ്രാഥമിക വിദ്യാഭ്യാസവും മതപഠനവും കഴിഞ്ഞു കോഴിക്കോട് യൂനിവാഴ്‌സിറ്റിയില്‍ നിന്ന് അഫ്‌സലുല്‍ ഉലമ, ബി.എ ബിരുദങ്ങള്‍ നേടി. ശേഷം പ്രവാസ ജീവിതം തേടി യു.എ.ഇയിലെത്തി. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഡിപാര്‍ട്ട്‌മെന്റില്‍ പല വകുപ്പുകളിലായി തൊഴില്‍ ജീവിതം. ഇപ്പോള്‍ പ്രൈവറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍.
മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ താലൂക്ക് പ്രസിഡണ്ടായി പൊതു ജീവിതം ആരംഭിച്ചു. എം.എസ്.എഫിന്റെ മലപ്പുറം ജില്ലാ ഭാരവാഹി, കോഴിക്കോട് യുനിവാഴ്‌സിറ്റി കൗണ്‍സിലര്‍, എം.എസ്.എം സെക്രട്ടറി എന്നീ നിലകളിലും കേരളത്തില്‍ പ്രവര്‍ത്തിച്ചു. ഫുജൈറ കെ.എം. സി.സി, ഫുജൈറ എം.ഇ.എസ് ഫുജൈറ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ കെ.എം.സി.സിയുടെ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്. ഫുജൈറ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്, കോട്ടക്കല്‍ ഇസ്‌ലാമിയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അരീക്കോട് നാഷണല്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ഡയരക്ടര്‍, തൃശൂര്‍ കൈപ്പമംഗലം ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് ട്രസ്റ്റീ, യു.എ.ഇ ഗള്‍ഫ്-മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചീഫ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവേണിംഗ് ബോഡി ചീഫ്, എന്‍.ആര്‍.ഐ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു. 2002-ലെ തിരുവനന്തപുരം സഹൃദയ വേദിയുടെയും 2005-ലെ ദുബൈ ഫെസ്റ്റിവല്‍ കമ്മിറ്റിയുടെയും മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടി. ഫ്‌ളോറിഡയിലെ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ യൂനിവാഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക പഠനത്തില്‍ ഡോക്ടറേറ്റും നേടി.പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡസ്റ്റിനി(ഇംഗ്ലീഷ്), തലയിലെഴുത്ത് എന്നിവ കൃതികള്‍.

PUTHUR RAHMAN

Showing the single result