ABDU CHERUVADI
അബ്ദു ചെറുവാടി
കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ ജനിച്ചു. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂളിലും ചെറുവാടി ഗവൺമെൻറ്റ് യു. പി സ്‌കൂളിലും അധ്യാപകനായിരുന്നു. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം, 2003-ല്‍ വിരമിച്ചു.ചരിത്രകാരനും ഫ്രീലാന്‍സ് ജേണലിസ്റ്റുമായിരുന്നു. ഇന്ത്യ മുഴുക്കെ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളും സന്ദര്‍ശിച്ചു. വാഗണ്‍ ട്രാജഡി അറുപതാം വാര്‍ഷികാചരണം (തിരൂര്‍,1981,) മൗലാനാ മുഹമ്മദലി ജന്മശതാബ്ദി ആഘോഷം (കോഴിക്കോട് 1978) എന്നിവയുടെ മുഖ്യസംഘാടകനായിരുന്നു.
കൃതികള്‍: യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍, വാഗണ്‍ ട്രാജഡി, പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍, ഹുമയൂണ്‍ ഒളിച്ചോടുന്നു, ബാബറിൻറ്റെ സാഹസങ്ങള്‍, ഷാജഹാൻറ്റെയും മുംതാസിൻറ്റെയും കഥ, ഔറംഗസീബിനു രണ്ടുമുഖം, അക്ഷരം അറിയാത്ത അക്ബര്‍, ജഹാംഗീറും കൂടെ നൂര്‍ജഹാനും, ചരിത്രമുറങ്ങുന്ന കാപ്പാടും കോട്ടയ്ക്കലും, കൊടിയത്തൂര്‍ അംശം ചെറുവാടി ദേശം, ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍, സുറുമി ടീച്ചറും കുട്ടികളും കോഴിക്കോട്ട്, അക്കാദമിക് ഗ്രന്ഥങ്ങള്‍ (പതിനഞ്ച്).
യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ എന്ന കൃതിക്ക് 2007ലെ പൂക്ക അവാര്‍ഡ് ലഭിച്ചു.
ഭാര്യ: ഇ.ടി സുലൈഖ.
മക്കള്‍: മന്‍സൂര്‍ അഹമ്മദ്, ഷാബൂസ് അഹമ്മദ്, യാസര്‍ അഹമ്മദ്, തല്‍ഹത്ത് അഹമ്മദ്.
മരണം: 2008 ഫെബ്രുവരി 21.

Showing the single result
-

വാഗണ്‍ ട്രാജഡി സ്മരണിക
Original price was: ₹221.00.₹220.00Current price is: ₹220.00.




