ചേറുമ്പിലെ ചെറുത്തു നിൽപ്പുകൾ

Original price was: ₹110.00.Current price is: ₹105.00.

1921 ൽ മലബാറിൽ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ സത്യസന്ധമായി അടയാളപ്പെടുത്തിയ ചരിത്രഗ്രന്ഥങ്ങൾ തുലോം തുച്ഛമാണ്. കൊളോണിയൽ ചരിത്രകാരന്മാർ രചിച്ചതോ, അവയെ ആധാരമാക്കി സ്ഥാപിത താൽപര്യങ്ങളോടെ രചിക്കപ്പെട്ടതോ ആണ് മിക്ക രചനകളും. ഉപരിപ്ലവമായി മാത്രം ചരിത്രയാഥാർഥ്യങ്ങളോട് നീതിപുലർത്തി രചിക്കപ്പെട്ടവയും കുറവല്ല. ചരിത്ര രചയിതാക്കളാൽ തമസ്കരിക്കപ്പെട്ടവയും,വാങ്മയപരവും അനുഭവബന്ധിതവുമായി തലമുറകൾ കൈമാറിക്കിട്ടിയവയുമായ ചരിത്ര ശേഷിപ്പുകൾ പുനരാഖ്യാനത്തിന്റെ അനന്ത സാധ്യതകൾ തുറന്നു തരുന്നു. അപ്രകാരം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട ‘മാട്ടുമ്മൽ മരക്കാർ’ എന്ന യോദ്ധാവിന്റെ ഡയറിക്കുറിപ്പുകൾ, മാധവൻ നായരുടെ ‘മലബാർ കലാപം’ എന്ന പുസ്തകത്തിലെ ചരിത്രവക്രീകരണത്തിന്റെ നേരറിവുകൾ, മാളു ഹജ്ജുമ്മ എന്ന ധീര വനിതയുടെ പോരാട്ട ഗാഥകൾ,കൊളോണിയൽ ക്രൂരതയുടെ നിത്യസ്മാരകം ‘കിഴക്ക്- പടിഞ്ഞാറ് ദിശയിലെ ഖബർ’, പോരാട്ടപ്പെരുമയുടെ പൈതൃകം പേറുന്ന ‘വെട്പ്പോത്’ തുടങ്ങി ചരിത്ര സത്യങ്ങളിലേക്ക് വഴി തുറന്നിടുന്ന ആറ് ലേഖനങ്ങൾ അടങ്ങിയ ഗ്രന്ഥം, മലബാർ സമരങ്ങളുടെ തീക്ഷ്ണവും ത്യാഗനിർഭരവുമായ കഥ പറയുന്നു

 

Reviews

There are no reviews yet.

Be the first to review “ചേറുമ്പിലെ ചെറുത്തു നിൽപ്പുകൾ”

Your email address will not be published. Required fields are marked *