അധികാര -വിഭവ പങ്കാളിത്തത്തില്‍ നിന്ന് ദുർബല പിന്നോക്ക ജനവിഭാഗങ്ങളെ ആസൂത്രിതമായി പുറം തള്ളുന്നതിന്റെ വിജയകരമായ മാതൃകയാണ് ഇന്ത്യയിലെ സംവരണവിരുദ്ധ രാഷ്ട്രീയം. ആ സാമൂഹ്യദ്രോഹത്തിന്റെ അമരത്ത് നിന്നത് പലപ്പോഴും പുരോഗമന കേരള രാഷ്ട്രീയമായിരുന്നു.
സംവരണത്തില്‍ നിന്ന് മാത്രമല്ല, മെറിറ്റില്‍ നിന്ന് കൂടി പിന്നോക്ക ജനവിഭാഗങ്ങളെ പുറം തള്ളുന്ന കേരള മോഡല്‍ തുറന്ന് കാണിക്കുകയാണ് സുദേഷ് എം രഘു.
സർക്കാർ ഉദ്യോഗങ്ങളില്‍ മെറിറ്റ് അട്ടിമറിക്കുന്ന സൂത്രവിദ്യ ലളിതമായി വിശദീകരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. മെറിറ്റ് അട്ടിമറിയുടെ വിശദാംശങ്ങള്‍ വായിക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന സന്ദേഹത്തിന് കണക്കു നിരത്തി, പട്ടിക നിരത്തി മറുപടി പറുന്നുണ്ട് ഗ്രന്ഥകാരൻ.













Reviews
There are no reviews yet.