TPM BASHEER

ടി.പി.എം. ബഷീര്‍
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം നീരോല്‍പാലത്ത്
1965 ഡിസംബര്‍ 6 ന് ജനനം.
പിതാവ്: ടി.പി.എം. അബ്ദുല്ല മൗലവി. മാതാവ്: നഫീസ ചാലാക്കല്‍.
എ. എം. എല്‍. പി. സ്‌കൂള്‍ നീരോല്‍പാലം, എ. എം. യു. പി. സ്‌കൂള്‍ പുത്തൂര്‍ പള്ളിക്കല്‍, ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവ: കോളേജ്കൊയിലാണ്ടി, ജാമിഅ സഹ്‌റ ആര്‍ട്‌സ് & അറബിക് കോളേജ് പാനൂര്‍, റൗളത്തുല്‍ ഉലൂം (ഫാറൂഖ് കോളേജ്) എന്നിവിടങ്ങളില്‍ പഠനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം.
പത്ത് വര്‍ഷത്തോളം തൂലിക സബ് എഡിറ്റര്‍. 1995-ല്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല വാര്‍ഷികപ്പതിപ്പായി ‘സാഹിത്യവാരഫല’ത്തില്‍ ശ്രീ. എം. കൃഷ്ണന്‍ നായര്‍ വിശേഷിപ്പിച്ച ‘തൂലിക’ വാര്‍ഷിക പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു.
പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. പ്രഥമ പുസ്തകം. ‘കെ. കെ. അബുസാഹിബ്’ (ജീവചരിത്രം 2012). മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ജില്ലാ ട്രഷറര്‍, തിരൂരങ്ങാടി നിയോജകമണ്ഡലം എം. എസ്. എഫ്-യൂത്ത് ലീഗ് ജന: സെക്രട്ടറി, പ്രസിഡന്റ്, തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്്ലിംലീഗ് ജന:സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുസ്്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗമാണ്. വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്്ലിംലീഗ് സെക്രട്ടറി, ചെമ്മാട് ദയ ചാരിറ്റി സെന്റര്‍ ജന: സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
തേഞ്ഞിപ്പലം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയായി ജോലി ചെയ്യുന്നു. 2020ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: സി. താഹിറ, മക്കള്‍: അബ്ദുല്ല ഉമര്‍ നസീഫ്, അംജദ് അലി അഫീഫ്
മരുമകള്‍: അലീമ മഹ്ജബിന്‍, പൗത്രി: സൈന അയ്്കിസ്
വിലാസം: ‘ഇന്‍സാഫ്’
പി. ഒ. തേഞ്ഞിപ്പലം
മലപ്പുറം ജില്ല – 673636
ഫോണ്‍: 9895842285
Email : basheer. tpm@gmail. com

TPM BASHEER

Showing all 4 results