നിസാഉൽ ഇസ്‌ലാം 1929 1930

Original price was: ₹400.00.Current price is: ₹390.00.

AUTHORS   അബ്ദുറഹ്‌മാന്‍ മങ്ങാട്/പി കെ അബ്ദുല്ല

PAGES           286

EDITION      1

ISBN

 

ലോക ഇസ്്‌ലാമിക ചലനങ്ങളെകുറിച്ചു മലയാളി മുസ്്‌ലിം വായനക്കാരെ  ഉദ്്ബുദ്ധരാക്കുന്നതില്‍   മുഖ്യ പങ്ക്വഹിച്ചിരുന്നത് ആനുകാലികപ്രസിദ്ധീകരണങ്ങളായിരുന്നല്ലോ ?   വിവിധ കാലങ്ങളിലായി  വിവിധ വ്യക്തികളും  സംഘടനകളും നിരവധി ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്  അവയില്‍ മിക്കവയും ഏതാനും മാസങ്ങളും  വര്‍ഷങ്ങളും കഴിയുന്നതോടെ അകാലചരമം  സംഭവിക്കുകയാണ് ചെയ്തിട്ടുളളത്.   പിന്നീട് അവയുടെ അവശിഷ്ടങ്ങള്‍ പോലും പിന്‍തലമുറക്ക് ലഭ്യമായില്ല എന്നുളളതാണ്  ഏറെ ദു:ഖകരമായ വസ്തുത.    വക്കംമൗലവിയുടെ ദീപികയും അല്‍ ഇസ്്‌ലാമും മാത്രമേ ഇതിന്നപവാദമായിട്ടുളളൂ.  ഇവ രണ്ടും വക്കം മൗലവി ഫൗണ്ടേഷന്‍ പുന:പ്രസിദ്ധീകരിച്ചതുകൊണ്ട്  ഒരു നൂറ്റാണ്ടിനു ശേഷവും അവയെക്കുറിച്ച് പഠനഗവേഷണങ്ങള്‍ നടത്താനും ആ കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കുവാനും സാധിക്കുന്നുവെന്നുളളത് സന്തോഷവും ആഹ്ലാദവും നല്‍കുന്ന വസ്തുതയാണ്.

യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സി. എച്ച്. മുഹമ്മദ്‌കോയ ചെയറിലുളള മാപ്പിള ഹെറിറ്റേജ് ലൈബ്രറി ഈ രംഗത്ത് വളരെയേറെ മുന്നേറി കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞകാല പ്രസിദ്ധീകരണങ്ങളും മറ്റു ആനുകാലികങ്ങളും സംഘടിപ്പിച്ചു സൂക്ഷിച്ചുവെക്കുന്നതിലും ഗവേഷകന്‍മാര്‍ക്കു തദാവശ്യാര്‍ത്ഥം അവ നല്‍കുന്നതിലും സംഘാടകര്‍  വിജയം വരിച്ചുവെന്നു തന്നെ അവകാശപ്പെടാം

Reviews

There are no reviews yet.

Be the first to review “നിസാഉൽ ഇസ്‌ലാം 1929 1930”

Your email address will not be published. Required fields are marked *