BAKKAR METHALA
ബേക്കർ മേത്തല
മേഘരാഗം, കടൽജലം, കുന്നത്തെ ചെമ്മാരി, ചാള ബ്രാല് ചെമ്മീൻ തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്, യത്തീംഖാനയിൽ നിന്നും ഒളിച്ചോടിയ കുട്ടി, ലാവുദിക്കണനേരമായി, മൗനങ്ങളുടെ മൊഴിയാട്ടം, ഋതുക്കളുടെ മരണം, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, വി.ടി. ഭട്ടതിരിപ്പാട്- കലാപങ്ങളുടെ കാമുകൻ. പ്രണയത്തിൻറ്റെ ഉന്മത്തഗീതങ്ങൾ, സാൻറ്റിയാഗോ എന്ന മീൻപിടിത്തക്കാരൻ, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഡോ.സി.കെ.കരീം – എഴുത്തും ജീവിതവും ഉൾപ്പടെ പതിനഞ്ച് കൃതികളുടെ രചയിതാവായി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ബക്കർ മേത്തലയുടെ കവിതകളെക്കുറിച്ച് 41 പേരെഴുതിയ ലേഖനങ്ങൾ പ്രൊഫ എം.കെ.സാനു എഡിറ്റ് ചെയ്ത് ജലസ്തൂപങ്ങളിൽ നാട്ടിയ മഴവിൽക്കൊടികൾ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നൂറിൽപരം നാടകങ്ങൾക്കും രണ്ട് സിനിമകൾക്കും വ്യത്യസ്ത ആൽബങ്ങൾക്കുമായി അഞ്ഞൂറിലധികം പാട്ടുകളം എഴുതിയിട്ടുണ്ട്. അഞ്ഞൂറോളം പുസ്തകങ്ങൾ നിരൂപണം ചെയ്തു. ഷേർ-എ-മലബാർ എന്ന ഡോക്യു ഡ്രാമയുടെ സ്ക്രിപ്റ്റ് എഴുതീട്ടുണ്ട്. മഹാകവി തയ്യപ്പറമ്പിൽ ഗോപാലൻകുട്ടിമേനോനെക്കുറിച്ചുള്ള നാരായം കൊണ്ടെഴുതിയ കവിതകൾ എന്ന ഡോക്യുമെൻറ്ററിയുടെ സംവിധാനവും നിർവ്വഹിച്ചു. നൂറോളം കൃതികളുടെ അവതാരിക എഴുതീട്ടുണ്ട്.
ആരും പാടിപ്പോകും നിന്നെക്കുറിച്ച് (അബ്ദുറഹിമാൻ കവിതകൾ), ടി. എൻ. കുമാരൻ ഒരു അക്ഷരസ്മാരകം, രാജൻ സ്മൃതി -2018 എന്നീ കൃതികളും 23 സോവനീറുകളും എഡിറ്റു ചെയ്തിട്ടുണ്ട്.
എറണാകുളം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റിൻറ്റെ കവിത പി.ഭാസ്കരൻ പുരസ്കാരം, ശ്രീനാരായണ സമാജത്തിൻറ്റെ കാവ്യ പ്രതിഭാ പുരസ്കാരം, സംസ്കാരസാഹിതിയുടെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പുരസ്കാരം, ഭീമാ ബാലസാഹിത്യ സമിതി രത്നജൂബിലിയുടെ ഭാഗമായി നൽകിയ ജീവചരിത്ര രചനയ്ക്കുള്ള സമ്മാനം, മികച്ച ഗാനരചയിതാവിനുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ്, പറവൂർ സാഹിത്യപ്രവർത്തക സഹകരണ സ്വാശ്രയ സംഘത്തിൻറ്റെ അവാർഡ് ഉൾപ്പെടെ 13 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: നൂർജഹാൻ
മക്കൾ: അമർഫയ്യാദ്, സയനാര കുഞ്ഞാച്ചു, നിസാർ റഹ്മാൻ, റാസാ മുറാദ്, റുബീന
വിലാസം: ഗസൽ പി.ഒ കണ്ടംകുളം,
കൊടുങ്ങല്ലൂർ,
പിൻ:680669
ഫോൺ: 9961987683

Showing the single result
-

ഡോ. സി.കെ. കരീം എഴുത്തും ജീവിതവും
Original price was: ₹331.00.₹330.00Current price is: ₹330.00.




