A K REFAEE

എ.കെ. രിഫാഇ

1972 മുതൽ 1978 വരെ രാജ്യസഭയിൽ അംഗമായ അഹ്മദ് കബീർ രിഫാഇ തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധേയാനായിത്തീർന്ന മുസ്ലിം നേതാക്കളിൽ ഒരാളാണ്. 1924ൽ തഞ്ചാവൂർ ജില്ലയിലെ ആടുതുറയിൽ ജനിച്ച രിഫാഇ സാഹിബ് എം.ഡി.റ്റി ഹിന്ദു കോളേജിൽ നിന്ന് ബി.എ. ബിരുദം നേടി. തമിഴ്നാട് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയും, തമിഴ്നാട് കൈത്തറി ക്ഷേമസമിതിയുടെ മുഖ്യസംഘാടകനുമായിരുന്നു. ഉറിമൈക്കുകൾ’ എന്ന തമിഴ് സാംസ്കാരിക വാരികയുടെ പത്രാധിപരായിരുന്ന രിഫാഇ നോവലിസ്റ്റും കഥാകൃത്തും കൂടിയാണ്. അമ്പതോളം ചെറുകഥകൾ തമിഴിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

‘ഖൗമിൻ കാവലർ’, ‘എന്നൈ കതിർത്ത ഇസ്ലാം’, ‘അറംൻപുസസദതേയ്’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ്.

ഭാര്യ : ആമിനബീവി.
സഹോദരൻ : എ.കെ. ഷാഹുൽ ഹമീദ്, മദിരാശി നിയമസഭയിൽ മുസ്ലിംലീഗ് അംഗമായിരുന്നു.

Showing all 2 results