Prof. P. MUHAMMAD KUTTASSERY

പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി
1936 ജൂലായ് ഒന്നിന് മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത് എളംകൂര്‍ അംശത്തിലെ കുട്ടശ്ശേരിയില്‍ ജനിച്ചു. പിതാവ് പുത്തുക്കര കമ്മുണ്ണി മൗലവി, മാതാവ് സി. ബിയ്യക്കുട്ടി ഉമ്മ.
ഫറോക്ക് റൗളത്തുല്‍ ഉലൂമില്‍ നിന്ന് അഫ്‌സലുല്‍ ഉലമാ പാസ്സായി. 1963ല്‍ അവിടെ അധ്യാപകനായും 1979 മുതല്‍ 1996ല്‍ വിരമിക്കുന്നത് വരെ പ്രിന്‍സിപ്പാളായും സേവനം ചെയ്തു. യൂണിവേഴ്‌സിറ്റി സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിലും വിവിധ വിദ്യാഭ്യാസസമിതികളിലും അംഗമായിരുന്നു.
16 ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. 45 വര്‍ഷമായി റേഡിയോ പ്രഭാഷകന്‍. വിവിധ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അക്കാദമി ഫോര്‍ ഇസ്്ലാമിക് സ്റ്റഡീസ് അന്‍ഡ് റിസര്‍ച്ച് ചെയര്‍മാന്‍, റൗളത്തുല്‍ ഉലൂം അസോസിയേഷന്‍ നിർവാഹക സമിതി അംഗം, ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.
പ്രശസ്ത പണ്ഡിതന്‍ അരീക്കോട് എന്‍.വി. അബ്ദുസ്സലാം മൗലവിയുടെ മകള്‍ എന്‍.വി. ആസിയ (റിട്ട. അറബി അധ്യാപിക)യാണ് ഭാര്യ.
മക്കള്‍: അയ്മന്‍ ശൗഖി, അദീബ് ഫര്‍ഹാന്‍, ബാസിമ, ഡോ. നജ്‌വ.
മരുമക്കള്‍: സനിയ്യ മുട്ടില്‍, തസ്‌ലിയ അരീക്കോട്, അബ്ദുസ്സലാം മോങ്ങം, ഡോ.റുക്‌നുദ്ദീന്‍ ഖമറുല്ലൈസ് മൊറയൂര്‍.
പുസ്തകങ്ങള്‍: ഇസ്‌ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്, പാതിരാക്കുയിലിന്റെ രാഗം, മധുരപ്പകുതിക്കുവേണ്ടി, സ്‌നേഹം നിറഞ്ഞ സാമൂഹിക ജീവിതം, ഇസ്‌ലാം എന്നാല്‍, മുസ്‌ലിംകള്‍ ഇന്ത്യയില്‍, ഇസ്‌ലാഹി പ്രസ്ഥാന ചരിത്രം, ഇതാണ് ഇസ്‌ലാം, നറുനിലാവ്, കല സാഹിത്യം വിനോദം, സ്ത്രീ – മധുരവും കയ്പ്പും, ഇസ്‌ലാമിക ചിന്ത, മതമൈത്രിയും ഇസ്‌ലാമിന്റെ മാനുഷികമുഖവും, കുട്ടികള്‍ നല്ലവരാകാന്‍, ജീവിതം സന്തോഷപ്രദമാവാന്‍, ആധുനിക പ്രശ്‌നങ്ങളില്‍ ലോക പണ്ഡിതന്‍മാരുടെ ഫത്‌വകള്‍, ശൈഖ് ഇബ്‌നുബാസ്, മൗലാന അബുസ്സബാഹ് അഹമ്മദലി.

വിലാസം : കുട്ടശ്ശേരി ഹൗസ്, ഫാറൂഖ് കോളേജ് പി.ഒ, 673632,
ഫോണ്‍: 0495 2440782

Prof. P. MUHAMMAD KUTTASSERY

Showing all 2 results