Kutty Ahmed Kutty

കുട്ടി അഹമ്മദ് കുട്ടി

താനൂരില്‍ ജനനം. താനൂര്‍ ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂള്‍, താനൂര്‍ ദേവധാര്‍ ഹൈസ്‌കൂള്‍, ഫാറൂഖ് ഹൈസ്‌കൂള്‍, ഫറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാക്ഷരതാപ്രവര്‍ത്തകനായി സാമൂഹ്യരംഗത്ത് പ്രവര്‍ത്തനമാരംഭിച്ചു. താനൂര്‍ പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡണ്ടായും പ്രസിഡണ്ടായും പിന്നീട് കേരളത്തിലെ പ്രഥമവും അവസാനത്തെതുമായ ജില്ലാ കൗണ്‍സിലിന്റെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

1992ല്‍ സീതിഹാജി മരിച്ചപ്പോഴുണ്ടായ ഒഴിവില്‍ താനൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിച്ചു എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 2006 വരെ തിരൂരങ്ങാടി നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്നു. 2005 മുതല്‍ 2006 വരെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു.
സംവരണ സമുദായ മുന്നണിയുടെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ഇപ്പോള്‍ പ്രസ്തുത സംഘടനയുടെ രക്ഷാധികാരിയാണ്. മുസ്്ലിംലീഗിന്റെ പരിസ്ഥിതി സംഘടനയുടെ പ്രസിഡണ്ടാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിം ലീഗിന്റെ താനൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, മലപ്പുറം ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്.
വിലാസം:
‘Master’s House
താനൂർ പി.ഒ
മലപ്പുറം ജില്ല
പിൻ 676 302
ഫോൺ: 9447140257

Kutty Ahmed Kutty

Showing the single result