E AHAMAD
ഇ.അഹമ്മദ്
1938 ഏപ്രിൽ 29 നു കണ്ണൂരിൽ ജനനം
പിതാവ്: അബ്ദുൽ ഖാദർ ഹാജി
മാതാവ്: എടപ്പകത്ത് സൈനബ
കണ്ണൂരിലെ മഅ്ദനുൽ ഉലൂം മദ്രസ, തലശ്ശേരി മിഷൻ ഹൈസ്കൂൾ, കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം, തിരുവനന്തപുരം ലോകോളേജുകളിൽ വിദ്യാഭ്യാസം. 1962 ഏപ്രിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
1957ൽ എം.എസ്.എഫ്, സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1967 ൽ കണ്ണൂരിൽ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1979 ൽ കൊടുവള്ളി, 1980, 1982, 1987 1979 വർഷങ്ങളിൽ താനൂർ മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധാനം ചെയ്തു.1991 മുതൽ ലോക്സഭാംഗം. 2004 മുതൽ 2014 വരെ യു.പി.എ മന്ത്രിസഭയിൽ വിദേശകാര്യം, റെയിൽ, മാനവവിഭവശേഷി സഹമന്ത്രി. 2014 ൽ കേരളത്തിലെ റിക്കാർഡ് ഭൂരിപക്ഷത്തിനു മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടു- -ക്കപ്പെട്ടു.
ചന്ദ്രിക പത്രാധിപസമിതി അംഗമായിരുന്നു. സിഡ്കോ, ഗ്രാമ വികസന ബോർഡ് എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചു. കണ്ണൂർ മുനിസിപ്പൽ ചെയർമാനായിരുന്നു. 40 വർഷമായി കണ്ണൂർ ദീനുൽ ഇസ്ലാം സഭയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യയുടെ പ്രതിനിധിയായി ഏഴുതവണ ഐക്യരാഷ്ട്രസഭയിൽ പങ്കെടുത്തു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1991 മുതൽ മഞ്ചേരിയിൽ നിന്നുള്ള ലോക്സഭാംഗമാണ്.1992-ലും 93-ലും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രധിനിധീകരിച്ചു പ്രസംഗിച്ചു. അലീഗർ മുസ്ലിം സർവ്വകലാശാല കോർട്ട് നാഷണൽ ഷിപ്പിംഗ് ബോർഡ്, യൂറോ ഓഫ് ഇൻഡ്രസ്ട്രിയൽ സ്റ്റാൻഡേർഡ്, സിവിൽ ആവിയേഷൻ ടൂറിസം കൺസൾട്ടേറ്റീവ് സമിതി, സയൻസ് ആൻറ്റ് ടെക്നോളജി കമ്മിറ്റി എന്നിവയിൽ അംഗമാണ്. പാർലമെൻറ്റിൽ ഹാജരാകാത്ത അംഗങ്ങളുടെ അവധി സംബന്ധിച്ച സമിധിയുടെ ചെയർമാനായിരുന്നു.
1975ൽ അമേരിക്ക സന്ദർശിച്ചപ്പോൾ ഡള്ളാസ് സിറ്റി മേയർ ബഹുമാനാർത്ഥം താക്കോൽ നൽകി സ്വീകരിച്ചു.1993-ൽ അയോവ സംസ്ഥാന ഗവർണ്ണർ കോണറ്റി പൗരത്വം നൽകി.
മരണം: 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
ഭാര്യ: പരേതയായ സുഹറ
മക്കൾ: ഡോ.ഫൗസിയ, റഈസ് അഹമ്മദ്, നസീർ അഹമ്മദ് 2017 ഫെബ്രുവരി 1 ന് ഡൽഹിയിൽ അന്തരിച്ചു.
പുസ്തകങ്ങൾ: ഒരു വിദേശയാത്രയും കുറേ ഓർമ്മകളും, ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കൾ, നിയമസഭാപ്രസംഗങ്ങൾ.

Showing all 3 results
-

ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ
Original price was: ₹340.00.₹330.00Current price is: ₹330.00. -

ഞാനറിയുന്ന നേതാക്കള്‍
-

ഞാനറിയുന്ന സി.എച്ച്




