Dr. K.M. BAHAUDDIN HUDAWI

ഡോ.കെ.എം.ബഹാഉദ്ദീന്‍ ഹുദവി
1977 ല്‍ മലപ്പുറം മേല്‍മുറിയില്‍ ജനിച്ചു. പിതാവ് കാടേരി മുഹമ്മദ് ഹസന്‍ മുസ്‌ലിയാര്‍. മാതാവ് എം.കെ. ഉമൈറത്ത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹുദവി ബിരുദം. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ബി.എ. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. വിനായക മിഷന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഇംഗ്ലീഷ് വ്യാകരണങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനത്തില്‍ എം.ഫില്‍. ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയും സ്വാധീനവും ഇന്ത്യയില്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്.
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണവേഴ്‌സിറ്റിക്ക് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്റ് കണ്ടംപ്രറി സ്റ്റഡീസ് ഡയക്ടറായും ഒമാനിലെ അല്‍ മുസന്ന കോളേജ് ഓഫ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് ലക്ചററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ട്രാന്‍സ്ലേറ്റര്‍.
ഭാര്യ: നസ്മത്ത്.
മക്കള്‍: മുഹമ്മദ് സിനാന്‍, ഫാത്തിമ ഹംന, ഫാത്തിമ മൈസൂന്‍.
വിലാസം: മേല്‍മുറി, മലപ്പുറം, 676517
ഇ മെയില്‍: [email protected]

Dr. K.M. BAHAUDDIN HUDAWI

Showing the single result