ABDUL LATHEEF KODUVALLI
അബ്ദുല്ലത്വീഫ് കൊടുവള്ളി
13.8.1955ല്‍ മലപ്പുറം ജില്ലയിലെ അരീക്കോട് ജനനം.
പിതാവ് മര്‍ഹൂം കളത്തിങ്ങല്‍ അബൂബക്കര്‍കുട്ടി മൗലവി
മാതാവ് ബേപ്പൂര്‍കാരന്‍ സൈനബ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കാസറഗോഡ് ആലിയ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യ കോളേജ്, അരീക്കോട് സുല്ലമുസ്സലാം അറബികോളേജ് (1966- 1975) എന്നിവിടങ്ങളില്‍ ഇസ്‌ലാമിക പഠനം.
1976 മുതല്‍ അമ്പലവയല്‍, കിണാശ്ശേരി, പൂനൂര്‍, ആഴ്ചവട്ടം, പയമ്പ്ര, കൊടുവള്ളി ഗവ: സ്‌കൂളുകളില്‍ അറബി അധ്യാപകന്‍.
2010 ല്‍ കൊടുവള്ളി ഗവ: ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചു.
തുടര്‍ന്ന് രണ്ടു വര്‍ഷം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ അധ്യാപകനായി.
മൂന്നുവര്‍ഷമായി ഓമശ്ശേരി പ്ലസന്റ് ആര്‍ട്ട്‌സ് കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.
1974 മുതല്‍ മാര്‍ച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും എഴുതിത്തുടങ്ങി. കലീല-വ-ദിംനയുടെ സമ്പൂര്‍ണ പരിഭാഷ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു. 40 വര്‍ഷത്തിനിടെ ധാരാളം ഇസ്‌ലാമിക ചിന്തകന്മാരുടെയും പണ്ഡിതന്മാരുടെയും പഠനങ്ങളും ലേഖനങ്ങളും അറബിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തു.
1998 മുതല്‍ ‘ബോധനം’ ദ്വൈമാസികയുടെ സഹപത്രാധിപര്‍.
ഐ.പി.എഛ് ഇസ്‌ലാമിക വിജ്ഞാനകോശം ലേഖകന്‍.
ഡോ: യൂസുഫുല്‍ ഖറദാവിയുടെ ‘ന്യൂനപക്ഷ കര്‍മശാസ്ത്രം’,’വിധിവിശ്വാസം: ചില ലളിതപാഠങ്ങള്‍’, ഡോ: അബ്ദുല്‍ഫത്തഹ് ഖാലിദിയുടെ ‘ഖുര്‍ആന്‍ മനസ്സിലാക്കാന്‍ 27 മാര്‍ഗ്ഗങ്ങള്‍’, ‘ജുഹാ കഥകള്‍’ എന്നിവ കൃതികള്‍.
ഐ.പി.എഛിന്റെ സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷകരിലൊരാള്‍.
ഭാര്യ: മൈമുന
മക്കള്‍: സലീല, അമീന്‍ അന്‍സ്വാരി, സന കെ ലത്വീഫ്
മരുമകന്‍ : ടെലിഫിലിം നടന്‍ സിദ്ദീഖ് കൊടിയത്തൂര്‍
ഫോണ്‍: 8086360835
Showing the single result
-

പരിസ്ഥിതി ഇസ്‌ലാമിക പരിപ്രേക്ഷ്യം
Original price was: ₹200.00.₹190.00Current price is: ₹190.00.




