DR. PUTHUR MUSTHAFA

ഡോ: പുത്തൂർ മുസ്തഫ

പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ:പുത്തൂർ മുസ്തഫ, മർഹൂം കളരികണ്ടി മൂസഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. 1962 മെയ് 10 ന് ജനനം.
പുത്തൂർ ഈസ്റ്റ് എൽ.പി, കണ്ണങ്കോട് യു.പി, കൊളവല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പ്രീ-ഡിഗ്രി മുതൽ എം.എ വരെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ പഠിച്ചു. 1984 മുതൽ തിരൂരങ്ങാടി പി.എസ്.എം.ഓ കോളേജിൽ ചരിത്ര വിഭാഗം അധ്യാപകൻ. 1995 ആഗസ്റ്റ് മുതൽ കല്ലിക്കണ്ടി എൻ.എ.എം കോളജിൽ ചരിത്ര വിഭാഗം മേധാവി. 2005 മുതൽ 2018 വരെ പ്രിൻസിപ്പൾ.
2003 കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ്. കണ്ണൂർ സർവ്വകലാശാലാ സെനറ്റ്, അക്കാഡമിക് കൗൺസിൽ, സിണ്ടിക്കേറ്റ് എന്നിവയിൽ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാക്ഷരതാ സമിതി ജില്ലാ കോ-ഓഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. എം എസ് എഫിൻറ്റെ മണ്ഡലം, താലൂക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹിത്വവും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം, ജില്ലാതല നേതൃത്വ പദവികളും മുസ്ലിം ലീഗിൻറ്റെ മണ്ഡലം ജോയിൻറ്റ് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
Charitable Homes in Kerala, Considerations on local history: The case of Iruvazhi Nadu, ഇതിഹാസം ഒരു:പുനർവായന(എഡിറ്റർ) എന്നിവയാണ് കൃതികൾ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. മർഹൂം മാവിലാട്ട് മഹമൂദിൻറ്റെ പുത്രി സാജിദയാണ് ഭാര്യ.
മക്കൾ: മുഹിദ, മുഹ്സിന, മുഹമ്മദ്.

DR. PUTHUR MUSTHAFA

Showing the single result