P.A. MAHBOOB

പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രസ്‌ക്ലബ് മുൻ സെക്രട്ടറി, കേരള ഹിസ്റ്ററി അസോസിയേഷൻ മുൻ ട്രഷറർ, സമസ്ത കേരള സാഹിത്യ പരിഷത്ത് ആജീവനാന്ത അംഗം. ചന്ദ്രികയുടെ ബ്യൂറോ ചീഫ്, റെസിഡന്റ് എഡിറ്റർ, കൊമേഴ്സ്യൽ എഡിറ്റർ, ന്യൂസ് എഡിറ്റർ തുടങ്ങിയ പദവികൾ വഹിച്ചു. കേരള നിയമസഭ റിപ്പോർട്ടറായിരുന്നു.
ജനനം: 1961 ഒക്ടോബർ 21. സ്വദേശം: എറണാകുളം പ്രസ്‌ക്ലബ് ഭാരവാഹിയും, ചന്ദ്രിക കൊച്ചി റിപ്പോർട്ടറുമായിരുന്ന പരേതനായ പി.എ. അബ്ദുറഹ്മാൻ കുട്ടിയുടേയും പരേതയായ എ.ജെ. ഫാത്തിമയുടേയും മകൻ.
വിദ്യാർഥികാലത്തുതന്നെ ചന്ദ്രിക ലേഖകനും ജേണലിസ്റ്റ് അസോസിയേഷൻ സെക്രട്ടറിയുമായി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിവിധ എഡിറ്റേഴ്സ് കോൺഫറൻസുകളിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിൻറെ ലക്ഷദ്വീപ് പര്യടനത്തിന്റെ ഔദ്യോഗിക പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു. വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിൻറെ നേതൃത്വത്തിൽ കേന്ദ്ര ഹജ്ജ് സൗഹൃദസംഘാംഗമായി ഹജ്ജ് നിർവ്വഹിച്ചു.
കൃതികൾ: സി.എച്ചിൻറെ ഫലിതങ്ങൾ, വീക്ഷണങ്ങൾ. , പത്രക്കാർ പറയാത്ത കഥകൾ., ‘ഓർമകളിലെ സി.എച്ച്.’ എന്ന ഡോക്യൂമെന്ററിയുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗമാണ്. മികച്ച ഫുട്‍ബോളറും അത്‌ലറ്റുമാണ്.
ഭാര്യ: ആമിന. മക്കൾ: നജീബ്, നൗഫൽ. മരുമക്കൾ: ഡോ. ബാദിയത്തുൽ മുൻതഹ, അലീഷ ലുഫീറ.
സഹോദരങ്ങൾ: പി.എ. മുബാറക്, പി.എ. ലത്തീഫ്, പി.എ. അഹ്മദ് കബീർ, ആമിന സെയ്തു, സുഹറ ജലാൽ, നിസ അലി, റസിയ കുട്ടിക്കമ്മദ്.

വിലാസം: കാവപ്പുരയിൽ, മദ്രസ ലെയിൻ, ആലുവ. പിൻ: 683501 ഇമെയിൽ: [email protected]

P.A. MAHBOOB

Showing the single result