Muhammad Koya Nadakkavu

മുഹമ്മദ് കോയ നടക്കാവ്

1950 ഡിസംബർ 15 ന് വാടിയിൽ മാളിയേക്കൽ മൊയ്തീൻകോയയുടെയും മാളികപുരയിൽ ഉമ്മാത്തിയുടെയും പുത്രനായി കോഴിക്കോട് നഗരത്തിലെ നടക്കാവിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ, ദേവഗിരി സെൻറ്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിൽ പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. 1971 ൽ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്റർ ട്രെയിനിയായി ചേർന്നു. 2008 ൽ എഡിറ്റർ-ഇൻചാർജ് ആയി വിരമിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട്, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കേരള പ്രസ്സ് അക്കാദമി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പത്രപ്രവർത്തക പെൻഷൻ മേനേജ്മെൻറ്റ് കമ്മിറ്റി അംഗം, കോഴിക്കോട് “സംഗീത മിലൻ” സ്ഥാപക അംഗം എന്നീ നിലകള പ്രവർത്തിച്ചു. ഇപ്പോൾ സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം സംസ്ഥാന സെക്രട്ടറി. സ്പോർട്സ്, സംഗീതം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ ലേഖനങ്ങളെഴുതി. സന്ദർശിച്ച് രാജ്യങ്ങൾ അമേരിക്ക, സഊദി, അറേബ്യ, ഖത്തർ, യു.എ.ഇ, ശ്രീലങ്ക.
ഭാര്യ: പുളക്കൾ ഇമ്പിച്ചാമിനബി
മക്കൾ: നൗഫൽ (സോഫ്ട്വേർ എഞ്ചിനീയർ, യു. എസ്.എ.)
നസീബ് (നറ്റ്വർക്ക് എഞ്ചിനീയർ, ഖത്തർ)
വിലാസം: മുഹമ്മദ് കോയ,
നടക്കാവ്, ”നസീബ്”, 33/1905,
പുത്രോണി നഗർ റോഡ്,
പി.ഒ. മേരിക്കുന്നു
കോഴിക്കോട്-6763012
Phone: 9846219108
ഇമെയിൽ: [email protected]

Muhammad Koya Nadakkavu

Showing the single result