RAHEEM MECHERI
റഹീം മേച്ചേരി
ജനനം: 1947 മെയ് 10 ന് മലപ്പുറം ജില്ലയിലെ ഒളവട്ടുരിൽ
പിതാവ്: മേച്ചേരി ആലിഹാജി
മാതാവ്: ഉണ്ണി ആയിശുമ്മ
ഭാര്യ: ആയിശാബി (ചാന്ദ്നി, കുഴിമണ്ണ പി.ഒ.)
മക്കൾ: ഷഹനാസ്, ഷാനവാസ്, ഷമീർ, ഷബ്ന
സഹോദരങ്ങൾ: ഉമ്മർ ഫാറൂഖ്, മുഹമ്മദ് ഹസ്സൻ, ഫാത്വിമ, ഖദീജ, ആമിന.
പഠനം: ഒളവട്ടൂർ സ്കൂൾ, വാഴക്കാട് ഹൈസ്കൂൾ, മമ്പാട് എം. ഇ.എസ്. കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1972 മുതൽ 1979 വരെ ‘ചന്ദ്രിക’ സബ് എഡിറ്റർ, 1979 മുതൽ 1983 വരെ ജിദ്ദയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ.1983 മുതൽ ‘ചന്ദ്രിക’ അസിസ്റ്റൻറ്റ് എഡിറ്റർ.2004 ജൂലായ് മുതൽ ‘ചന്ദ്രിക പത്രാധിപർ. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ദേശീയ സമിതിയംഗം, കേരള ഗ്രന്ഥശാലാസംഘം കൺട്രോൾ ബോർഡ് അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന പ്രസ്സ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗം എന്നീ ഔദ്യോഗിക പദവികൾ വഹിച്ചു. സി.എച്ച്. അവാർഡ്, കോയമ്പത്തൂർ.., സി.എ.വാഹിദ് സ്മാരക അവാർഡ്, കൊല്ലം, അൽഐൻ കൾച്ചറൽ സെൻറ്റർ അവാർഡ്, ഫുജൈറ കൾച്ചറൽ സെൻറ്റർ അവാർഡ്, അബുദാബി മലയാളി വെൽഫെയർ അസ്സോസിയേഷൻ അവാർഡ് എന്നിവ ലഭിച്ചു.
ദുബൈ കേരളാ മുസ്ലിം കൾച്ചറൽ സെദുബൈ കേരളാ മുസ്ലിം കൾച്ചറൽ സെൻറ്ററിൻറ്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മീഡിയാ എക്സലൻസി അവാർഡ്, ഖത്തറിലുള്ള തൃശ്ശൂർ ജില്ലാ സൗഹൃദവേദി യുടെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻറ്റെ പേരിലുള്ള മാധ്യമ പ്രതിഭാപുരസ്കാരം എന്നീ ബഹുമതികൾ മരണാനന്തരം ലഭിച്ചു. പുസ്തകങ്ങൾ: മുസ്ലിം ലീഗ് വിമർശനങ്ങൾക്ക് മറുപടി, ഖാഇദെ മില്ലത്തിൻറ്റെ പാത, ഇന്ത്യൻ മുസ്ലിംകൾ വസ്തുതകൾ (എഡിറ്റർ), കർമ്മപഥത്തിൽ കാൽനൂറ്റാണ്ട് (എഡിറ്റർ), അക്ഷരകേരളത്തിൻറ്റെ ആത്മസുഹൃത്ത് (എഡിറ്റർ). 2004 ആഗസ്റ്റ് 21 ന് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അന്തരിച്ചു.

Showing the single result





