M ALIKUNHI
എം ആലിക്കുഞ്ഞി
രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി പത്രപ്രവർത്തനം ഒരു ദൗത്യമായി ഏറ്റെടുത്ത പഴയ തലമുറയിലെ പ്രതിഭാസമ്പന്നനായിരുന്നു എം. ആലിക്കുഞ്ഞി (1905-1980). ബ്രിട്ടീഷ് ഭരണകാലം തൊട്ട് സ്വാതന്ത്ര്യലബ്ധിയുടെ ആദ്യവർഷങ്ങൾ വരെ ഏതാണ്ട് ഒന്നര നൂറ്റാണ്ട് എലത്തൂർ അംശം അധികാരിമാരുടെ കുടുംബമായിരുന്ന കളത്തിൽ തറവാട്ടിൽ 1906 ജൂൺ 16ന് അദ്ദേഹം ജന്മം കൊണ്ടു.
പിതാവ്: കളത്തിൽ മമ്മത് കോയ അധികാരി.
മാതാവ്: കുഞ്ഞാമിന
മമ്മത് കോയ അധികാരിക്ക് വിശിഷ്ടസേവനത്തിന് ബ്രിട്ടീഷ് സർക്കാർ സ്വർണ്ണപ്പിടി കെട്ടിയ വടി സമ്മാനം നൽകിയിരുന്നു. ചെറുപ്പത്തിൽ തന്നെ മുസ്ലിം ലീഗ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ആലിക്കുഞ്ഞി ചന്ദ്രിക ദിനപത്രത്തിൻ്റെ സ്റ്റാഫ് ലേഖകനായി. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സന്തതസഹചാരിയായിരുന്നു. ചന്ദ്രികയുടെ കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളിൽ ചീഫ് റിപ്പോർട്ടറായി സേവനമനുഷ്ഠിച്ചു. 1962ൽ സി.എച്ച് മുഹമ്മദ് കോയ കോഴിക്കോട് ലോക്സഭാ സീറ്റിൽ മൽസരിച്ചപ്പോഴും 1967ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭ 1970ലെ അച്യുതമേനോൻ മന്ത്രിസഭ എന്നിവയുടെ രൂപവൽക്കരണ ഘട്ടത്തിലും ലീഗ് ചർച്ചകളിൽ സജീവപങ്കാളിത്തം വഹിച്ചു.
എലത്തൂർ ജുമുഅത്ത് പള്ളി മുത്തവല്ലി, മഅ്മൂറത്തുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട്, സൂപ്പിക്കുനി മഖാം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രികയിൽ ഒട്ടേറെ കാലം “കേട്ടീലയോ കിഞ്ചനവർത്തമാനം’ എന്ന ആക്ഷേപഹാസ്യ പംക്തി കൈകാര്യം ചെയ്തു. “മാളിയേക്കൽ’ എന്നായിരുന്നു തൂലികാനാമം. ഇതേ തൂലികാനാമത്തിൽ സി.എച്ച് മുഹമ്മദ് കോയയും ഇതേ പംക്തിയിൽ എഴുതാറുണ്ടായിരുന്നു. ആലിക്കുഞ്ഞി സാഹിബ് 1980 ആഗസ്റ്റ് 23ന് അന്തരിച്ചു.
കൃതികൾ: സീതിസാഹിബ്(1968), മൂന്ന് ലീഗ് നേതാക്കൾ(1969), 1921ലെ മലബാർ കലാപം ഒരു പഠനം (1972). മലബാർ കലാപം ഒരു പഠനം എന്ന പുസ്തകം 1972 ഡിസംബറിൽ ബാഫഖി തങ്ങൾ പ്രകാശനം ചെയ്തു. കോഴിക്കോട്ട് ബാഫഖി തങ്ങൾ പങ്കെടുത്ത അവസാനത്തെ പൊതുപരിപാടിയായിരുന്നു അത്. ബാഫഖി തങ്ങളുടെ നിർബന്ധപ്രകാരം തങ്ങളുടെ അവസാനത്തെ ഹജ്ജ് യാത്രയിൽ ആലിക്കുഞ്ഞി സാഹിബ് തങ്ങളെ അനുഗമിച്ചു. ബാഫഖി തങ്ങളുടെ അന്ത്യകർമ്മങ്ങൾ മക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തത് ആലിക്കുഞ്ഞി സാഹിബായിരുന്നു.
സഹോദരങ്ങൾ: കെ.എം ഉമ്മർകോയ ഹാജി അധികാരി (ഇദ്ദേഹത്തിൻ്റെ മകൻ നിസാർ എലത്തൂർ ജുമാമസ്ജിദ് മുത്തവല്ലിയായി സേവനമനുഷ്ഠിക്കുന്നു). കെ.എം മമ്മു മാസ്റ്റർ (എഴുത്തുകാരനായ എ.കെ മൊയ്തീൻ കോയ മാസ്റ്റർ ഇദ്ദേഹത്തിൻ്റെ ജാമാതാവാണ്). കെ.എം മൊയ്തീൻകോയ, ഇക്കയ്യ ഹജ്ജുമ്മ (പറമ്പത്ത് വട്ടക്കണ്ടി ആലിഹാജിയുടെ ഭാര്യ)
ഭാര്യ: തലശ്ശേരി കരിയാടൻ കുഞ്ഞിപ്പാത്തു (മുസ്ലിം ലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയയുടെ ഭാര്യാസഹോദരി). മകൻ പരേതനായ ഹംസ (കാലിക്കറ്റ് സർവകലാശാല ജീവനക്കാരനായിരുന്നു. മക്കൾ മുജീബ്, സലീന, ഷാഹിന മകൾ ആമിന ബീവി (ഭർത്താവ് കൃഷി വകുപ്പ് അസിസ്റ്റൻ്റ ഡയറക്ടറായിരുന്ന നീർവേലി പി.പി ഇബ്രാഹിം. ഇദ്ദേഹം മുൻ സംസ്ഥാന എം.എസ്.എഫ് നേതാവും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സ്ഥാപക വൈസ് പ്രസിഡണ്ടുമായിരുന്നു. മക്കൾ ഹാശിം, ലിയാഖത്ത്, യൂനസ്, വാഹിദ, റഹീമ) മകൾ റഫിയ (ഭർത്താവ് ചന്ദ്രിക, ലീഗ് ടൈംസ് പത്രങ്ങളിൽ പ്രവർത്തിച്ച അരങ്ങിൽ മുഹമ്മദ് കോയ. മക്കൾ: ഷെറിന, റഹീ

Showing the single result
-

1921ലെ മലബാര് കലാപം ഒരു പഠനം
Original price was: ₹360.00.₹350.00Current price is: ₹350.00.




