A.K. PILLA

എ.കെ. പിള്ള (അയ്യപ്പന്‍പിള്ള കൃഷ്ണപിള്ള)
കൊല്ലം ജില്ലയിലെ തേവലക്കരയിൽ പാലയ്ക്കൽ പുത്തന്‍വീട്ടിൽ 1893 ഏപ്രിൽ 16നു ജനിച്ചു. തിരുവനന്തപുരത്തും തിരുനെൽവേലിയിലും വിദ്യാഭ്യാസം. അഭിഭാഷകനും പത്രാധിപരുമായിരുന്ന അദ്ദേഹം ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിന്റെ കേരളത്തിലെ ഒൗദ്യോഗിക ചരിത്രകാരനാണ്. മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരം 1921ൽ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്നു കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിൽ മുഴുകി. മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു ചുമതല. ബ്രിട്ടീഷ് പത്രങ്ങളിൽ എഴുതുമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ ‘സ്വരാജ്’ എന്ന വാരികയും ‘സ്വദേശാഭിമാനി’യെന്ന മാസികയും തുടങ്ങി. 1924ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽശിക്ഷക്ക് വിധേയനായി. 1929ൽ ഇംഗ്ലണ്ടിൽ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി. 1935ൽ കോണ്‍ഗ്രസ്സിന്റെ ചരിത്രം എഴുതാന്‍ നിയുക്തനായി, ‘കേരളവും കോൺഗ്രസും’ എന്ന ഗ്രന്ഥമെഴുതി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയാണ് പത്‌നി. 1948 ഒക്ടോബര്‍ 5ന് നിര്യാതനായി.

Showing the single result