A. K. KODOOR

എ.കെ. കോടൂര്‍
(അലവിക്കുട്ടി പി.കെ., പട്ടര്‍കടവന്‍)

മലപ്പുറം ജില്ലയിലെ കോടൂര്‍ വരിക്കോട് പട്ടര്‍കടവന്‍ കോമുവിന്റെയും കാവുങ്ങല്‍ കുഞ്ഞിക്കദിയുമ്മയുടെയും മകനായി 1935ല്‍ ജനനം.
മാപ്പിള സംസ്‌കാരവും സാഹിത്യവും ഒരു ഗവേഷണ വിഷയമായി കാണുകയും അതിന്റെ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്ത എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍.
നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാപ്പിള നാട്, മലപ്പുറം ടൈംസ്, ലീഗ് ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു.
ഔേദ്യാഗിക വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ മലപ്പുറം റിപ്പോര്‍ട്ടറായിരുന്നു. കോഡൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ 2005-2010 കാലഘട്ടത്തില്‍ മുസ്‌ലിം ലീഗ് മെമ്പറായി സേവനമനുഷ്ഠിച്ചു.
1970 മുതല്‍ 29 വര്‍ഷം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അനുഭവസ്ഥരെ നേരില്‍ കണ്ട് വിവരശേഖരണം നടത്തുകയും ചെയ്ത് ഗവേഷണാത്മകമായി തയ്യാറാക്കിയ ഗ്രന്ഥമാണ് ‘ആംഗ്ലോ- മാപ്പിള യുദ്ധം 1921’.
മറ്റു കൃതികള്‍: പി.എം.എസ്.എ. പൂക്കോയത്തങ്ങള്‍, കെ.എം. സീതിസാഹിബ്, മുസ്‌ലിം ലീഗ് എന്ത്? എന്തിന്? എങ്ങനെ?, മലപ്പുറം രക്തസാക്ഷികള്‍, മുസ്‌ലിം ലീഗിനെ പറ്റി ഒരു പ്രധാന ചോദ്യം, ജനറല്‍ നജീബും ജമാല്‍ അബ്ദുനാസറും, സുല്‍ഫിക്കര്‍ അലി ഭൂട്ടോ

ഭാര്യ: പാത്തുമ്മു ചുക്കന്‍
മക്കള്‍: സഫിയ, കദീജ, കോമുക്കുട്ടി, മൈമൂന, മുഹമ്മദ്, സക്കീന, മൊയ്തീന്‍, സാഹിറ, ഹംസ
2010 ജൂലൈ ആറിന് നിര്യാതനായി.

A. K. KODOOR

Showing the single result