ബ്ലാത്തൂർ അബൂബക്കർ ഹാജി

a

അബൂബക്കർ ഹാജി പി.കെ (പള്ളിപ്പാത് കുന്നും പുറത്ത്)

കണ്ണൂർ ജില്ലയിൽ ഇരിക്കൂർ, ബ്ലാത്തൂർ സ്വദേശി.

ബ്ലാത്തൂർ അബൂബക്കർ ഹാജി എന്ന വലിയ ഉദാരമതിയെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും.
ജന്മം കൊണ്ട് ഇരിക്കൂർ കാരൻ. കൂടെപിറപ്പുകൾ മിക്കവരും ആറളത്തേക്ക് കുടിയേറിയപ്പോൾ ചെറിയ കച്ചവടവും കൂടെ താമസവും ആയി ഇന്ന് തന്റെ പേരിനൊപ്പം ചേർന്ന് പ്രശസ്തമായ ബ്ലാത്തൂർ ഗ്രാമം തെരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങൾക്ക് നിറം പകരാൻ നാട്ടിലെ വിഭവങ്ങൾ അപര്യാപ്തമാണെന്ന തിരിച്ചറിവാണ് 1985ൽ സൗഭാഗ്യം തേടി സൗദിയെ പുണരാൻ അബൂബക്കർ ഹാജിയെ പ്രേരിപ്പിച്ചത്. ഓഫീസ് ക്ലീനിങ്, കാർ കഴുകൽ ഒക്കെയായി എല്ലാ പണികളിലും പ്രവാസത്തിന്റെ ആദ്യ നാളുകളിൽ അദ്ദേഹം കൈ വെച്ചിട്ടുണ്ട്. ഇന്ന് റിയാദിൽ എസി ആക്‌സസറീസ് വിപണന സംരംഭമായ സദഫിന്റെ അമരത്ത് അനുഗ്രഹീതമായ നിലയിൽ ഇരിക്കുമ്പോഴും
സുപ്രഭാതം ദിനപ്പത്രം, ദർശന ചാനൽ, നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മട്ടന്നൂർ മലബാർ സ്കൂൾ, നഹർ കോളേജ് കഞ്ഞിരോട്, കൊതേരി LP സ്കൂൾ തുടങ്ങി പലതിന്റെയും നേതൃനിരയിലെ അവിഭാജ്യ ഘടകമാണ്.
മുസ്ലിം ലീഗ് പാർട്ടിയോടും കെഎംസിസിയുടെ എല്ലാ നല്ല സംരംഭങ്ങളോടും അദ്ദേഹം കാണിക്കുന്ന അടുപ്പവും സ്നേഹവും വിലമതിക്കാനാവാത്തതാണ്

SYED ABDURAHMAN BAFAQI THANGAL

Leave a Reply

Your email address will not be published. Required fields are marked *